യു എസില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക പിടിയില്‍. അര്‍കാന്‍സാസ് പള്ളിയില്‍ വച്ച് പരിചയപ്പെട്ട ആണ്‍കുട്ടിയെ 26കാരിയായ റീഗന്‍ ഗ്രേ 2020 മുതല്‍ നിരന്തരമായി പീഡനത്തിന് ഇരയാക്കിയിരുന്നു എന്നാണ് വിവരം.
ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ് ചര്‍ച്ചില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് അധ്യാപിക 15കാരനെ പരിചയപ്പെടുന്നത്.
മകന്റെ ഫോണില്‍ അധ്യാപികയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ കണ്ടതോടെ രക്ഷകര്‍ത്താക്കള്‍ വിവരം പള്ളിയിലെ പാസ്റ്ററെ അറിയിച്ചു. ഇതോടെ ഇവരെ വോളന്റിയര്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തു. ഇവര്‍ പിന്നീട് സ്‌നാപ്പ്ചാറ്റില്‍ കുട്ടിയ്ക്ക് സന്ദേശം അയക്കുന്നതായി മനസിലാക്കി. ഇവരുടെ വീട്ടിലും കാറിലുമായി കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം.
2023ല്‍ നടന്ന കൗണ്‍സിലിംഗില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായി എഫ്ബിഐയെ പള്ളി അധികൃതര്‍ വ്യക്തമാക്കി.