ഒമാന്റെ ആദ്യ ഉപഗ്രഹമായ 'അമാന്‍റെ' വിക്ഷേപണം പരാജയം

മസ്കത്ത്: ഒമാന്റെ ആദ്യ ഉപഗ്രഹമായ 'അമാന്‍റെ' വിക്ഷേപണം പരാജയപ്പെട്ടു. സാങ്കേതിക തകരാര്‍ മൂലമാണ് ഉപഗ്രഹത്തെ അതിന്റെ നിയുക്ത ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയാതെ പോയത്. യു.കെയിലെ കോണ്‍വാളില്‍ ന്യൂക്വേയിലെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച വിക്ഷേപിച്ചിരുന്നു.

എന്നാല്‍ വിര്‍ജിന്‍ ബോയിങ് 747 ജെറ്റില്‍ പറന്നുയര്‍ന്ന ലോഞ്ചര്‍ വണ്‍ റോക്കറ്റിന് അപാകത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തേണ്ടിവരുകയായിരുന്നുവെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. സാറ്റ്റെവ് എന്ന പോളിഷ് കമ്ബനിയാണ് ഉപഗ്രഹം നിര്‍മിച്ചത്.

യു.കെയില്‍നിന്നും പോളണ്ടില്‍നിന്നുമുള്ള മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പമായിരുന്നു അമാന്‍റെയും വിക്ഷേപണം. ഒമാന്‍ സാങ്കേതികവിദ്യാ കമ്ബനിയായ ഇ.ടി.സി.ഒ, അമേരിക്കന്‍ കമ്ബനിയായ വെര്‍ജിന്‍ ഓര്‍ബിറ്റ് എന്നിവരാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Vartha Malayalam News - local news, national news and international news.